Site icon Fourteen Kerala – 14 Kerala News

വീട്ടിലെ 2 പാചകവാതക സിലിണ്ടറും തുറന്നുവിട്ട് യുവാവ് തൂങ്ങിമരിച്ചു

മൂവാറ്റുപുഴ: പാചകവാതക സിലിണ്ടർ തുറന്നു വിട്ട ശേഷം യുവാവു വീടിനുള്ളിൽ തൂങ്ങിമരിച്ചു. കല്ലൂർക്കാട് കുളങ്ങാട്ടുപാറ കോട്ടയിൽ ജോൺസൺ (36) ആണു മരിച്ചത്.

ചൊവ്വാഴ്ച രാത്രിയാണു ജോൺസനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും കുട്ടിയും വീട്ടിൽ നിന്നു പുറത്തിറങ്ങിയപ്പോൾ വാതിലടച്ചു വീടിനുള്ളിലുണ്ടായിരുന്ന രണ്ടു പാചകവാതക സിലിണ്ടറും തുറന്നു വിട്ട ശേഷം ജോൺസൺ തൂങ്ങിമരിക്കുകയായിരുന്നു.

കല്ലൂർക്കാട് നിന്ന് അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തിയാണു മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്. കട്ടിലിൽ പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം. കഴുത്തിൽ കുരുക്കുണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി. ശോഭയാണു ഭാര്യ. മകൾ: ജുവാന.

Exit mobile version