Site icon Fourteen Kerala – 14 Kerala News

കൊടൈക്കനാലില്‍ പാറപ്പുറത്തിരുന്ന് ഫോട്ടോ എടുക്കുന്നതിനിടെ യുവാവ് കൊക്കയില്‍ വീണു

കൊടൈക്കനാല്‍ ഡോള്‍ഫിന്‍ നോസില്‍ ഭാഗത്ത് കുത്തനെയുള്ള പാറപ്പുറത്തിരുന്നു ഫോട്ടോയെടുക്കുന്നതിനിടെ യുവാവ് നൂറടി താഴ്ചയുള്ള കൊക്കയിലേക്കു വീണു. തൂത്തുക്കുടി സ്വദേശി ധന്‍രാജാണ് (22) വീണത്. അഗ്‌നിരക്ഷാസേനയെത്തി രക്ഷിച്ചു. ശരീരമാസകലം പരിക്കേറ്റ ധന്‍രാജിനെ കൊടൈക്കനാല്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് ദിണ്ടിക്കലിലെ ആശുപത്രിയിലേക്കും മാറ്റി.

ആറുപേരടങ്ങുന്ന സംഘം കഴിഞ്ഞദിവസമാണു കൊടൈക്കനാല്‍ കാണാനെത്തിയത്. വിനോദസഞ്ചാരകേന്ദ്രമായ ഡോള്‍ഫിന്‍ നോസ് ഭാഗത്തെ മലയിലെ കുത്തനെയുള്ള പാറപ്പുറത്തുകയറി ഫോട്ടോ എടുക്കുന്നതിനിടെ ധന്‍രാജ് പെട്ടെന്ന് താഴേക്കു വീഴുകയായിരുന്നു. ഇതുകണ്ട കൂട്ടുകാര്‍ നിലവിളിക്കുകയും സമീപത്തുള്ളവര്‍ അഗ്‌നിരക്ഷാസേനയെ അറിയിക്കുകയുമായിരുന്നു.പ്രത്യേക പരിശീലനംലഭിച്ച സേനാംഗങ്ങള്‍ ഒരുമണിക്കൂര്‍ ശ്രമിച്ചാണ് ധന്‍രാജിനെ രക്ഷപ്പെടുത്തി മുകളിലെത്തിച്ചത്.

Exit mobile version