Site icon Fourteen Kerala – 14 Kerala News

ഭക്ഷണശാലയിലേക്ക് പാഞ്ഞുകയറി എസ്.യു.വി.; ആറുപേർക്ക് പരിക്ക്

ന്യൂഡല്‍ഹി: വഴിയരികിലെ ഭക്ഷണശാലയിലേക്ക് കാർ പാഞ്ഞുകയറി ആറ് പേർക്ക് പരിക്കേറ്റു. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഡല്‍ഹിയിലെ കശ്മീരി ഗേറ്റിനടുത്ത് ഞായറാഴ്ചയായിരുന്നു സംഭവം. ആളുകള്‍ കൂട്ടമായിനിന്ന് ഭക്ഷണം കഴിക്കുന്ന ഭാഗത്തേക്ക് മെഴ്സിഡസ് എസ്.യു.വി ഇടിച്ചു കയറുന്നതാണ് പുറത്തുവന്നിരിക്കുന്ന സിസിടിവി ദൃശ്യങ്ങളിലുള്ളത്.

നോയിഡ സ്വദേശിയായ പരാഗ് മയിനി എന്നയാളാണ് വണ്ടിയോടിച്ചിരുന്നത്. അപകടം നടക്കുമ്പോള്‍ ഇയാളുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. ചികിത്സയിലുള്ള ആറുപേരിൽ ഒരാളുടെ കാലിനേറ്റ പരിക്ക് സാരമുള്ളതാണ്.

Exit mobile version