Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കൊയിലാണ്ടിയിൽ മാലിന്യത്തിന് തീപിടിച്ചു

കോഴിക്കോട് : കൊയിലാണ്ടി മേല്‍പ്പാലത്തിനടിയില്‍ മാലിന്യത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. തൊട്ടടുത്തുള്ള ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു.

കൊയിലാണ്ടി അഗ്‌നി രക്ഷാ സേന കുതിച്ചെത്തി പാലത്തിന് മുകളില്‍ നിന്ന് താഴെക്ക് വെള്ളം പമ്പ് ചെയ്തു തീയണച്ചു, ഇന്നലെ രാത്രി പത്ത് മണിയോടായാണ് സംഭവമെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാല്‍ മാലിന്യം മനപൂര്‍വ്വം കത്തിച്ചതാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

Exit mobile version