Site icon Fourteen Kerala – 14 Kerala News

ഗ്രാസിം ഫാക്ടറി കോമ്പൗണ്ടിൽ തീപ്പിടിത്തം

മാവൂർ : മാവൂർ ഗ്രാസിം ഫാക്ടറി കോമ്പൗണ്ടിൽ തീപിടിച്ചു. ഗ്രാസിം ഫാക്ടറി കോമ്പൗണ്ടിൽ കൂട്ടിയിട്ട മരത്തടികളും അടിക്കാടുകളും വെള്ളിയാഴ്ചയുണ്ടായ അഗ്നിബാധയിൽ കത്തിനശിച്ചു. മുക്കം അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ഏക്കർകണക്കിന് വരുന്ന പ്രദേശം കാടുമൂടിക്കിടക്കുകയാണ്.

അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി.കെ. ഭരതന്റെ നേതൃത്വത്തിൽ സീനിയർ ഓഫീസർ സി. മനോജ്, ഫയർ ഓഫീസർമാരായ ഒ. അബ്ദുൽ ജലീൽ, പി. അഭിലാഷ്, കെ.പി. അജീഷ്, കെ.ടി. സുജിത്ത്, ഹോംഗാർഡ് എം.പി. രത്നരാജൻ എന്നിവർ പങ്കെടുത്തു. മാവൂർ പഞ്ചായത്ത് പ്രസിഡൻറ് വാസന്തി വിജയൻ, മാവൂർ പോലീസ് എന്നിവർ സംഭവസ്ഥലത്തെത്തി.

Exit mobile version