Site icon Fourteen Kerala – 14 Kerala News

തൊട്ടില്‍പ്പാലത്ത് ആര്‍എസ്എസ് അക്രമം; നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രിയിൽ

കോഴിക്കോട് : തൊട്ടില്‍പ്പാലം കോതോട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആര്‍എസ്എസ് പ്രവർത്തകർ ആക്രമിച്ചതായി പരാതി. അക്രമത്തിൽ നാല്‌ പേര്‍ക്ക് പരിക്കേറ്റു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഷിബിന്‍ ദാസ്, അശ്വിന്‍, അഭിനന്ദ്, സിപിഐഎം പ്രവര്‍ത്തകനായ ദേവദാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്നലെ വൈകിട്ടോടെയായിരുന്നു അക്രമം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടിൽപ്പാലം പൊലീസിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version