Site icon Fourteen Kerala – 14 Kerala News

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

കോഴിക്കോട് : കൂട്ടുകാരോടൊപ്പം എത്തി കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പോണ്ടിച്ചേരി സ്വദേശി കൗഷിക് ദേവാ( 22 )ണ് മരിച്ചത്. കുറ്റ്യാടി ചക്കിട്ടപ്പാറ ചവറമ്മൂഴിയിൽ പുഴയിലാണ് വിദ്യാർത്ഥി മുങ്ങി മരിച്ചത് .

ഇന്ന് വൈകുന്നേരം 5 .30 ഓടെയായിരുന്നു അപകടം. മാഹിയിലെ ദന്തൽ കോളേജിൽ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ ആറംഗ സംഘം കൂവപ്പൊയിൽ പറമ്പിൽ പുഴയിൽ ഇറങ്ങുകയായിരുന്നു. കൗഷിക് കാൽ തെന്നി വെള്ളത്തിൽ വീണു.

നാട്ടുകാരും പൊലീസും ചേർന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version