Site icon Fourteen Kerala – 14 Kerala News

കെജ്രിവാളിന്റെ അറസ്റ്റിലെ US പ്രതികരണം; നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് യു.എസ് നടത്തിയ പ്രതികരണത്തിൽ അതൃപ്തിയറിയിച്ച് വിദേശകാര്യ മന്ത്രാലയം. യുഎസ് ആക്ടിങ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഗ്ലോറിയ ബെര്‍ബനയെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം അതൃപ്തി അറിയിച്ചത്.

ഇന്ത്യയിലെ ചില നിയമ നടപടികളുമായി ബന്ധപ്പെട്ട് യു.എസ് വക്താവ് നടത്തിയ പ്രതികരണത്തൈ ശക്തമായി എതിര്‍ക്കുന്നു. മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെയും ആഭ്യന്തര കാര്യങ്ങളെയും ബഹുമാനിക്കുക എന്നത് നയതന്ത്ര ബന്ധത്തില്‍ പാലിക്കേണ്ടതുണ്ട്. സ്വതന്ത്രമായ നീതിന്യായസംവിധാനത്തെ അടിസ്ഥാനപ്പെടുത്തി, വസ്തുതാപരവും സമയബന്ധിതവുമായി നടപ്പാക്കപ്പെടുന്ന നിയമപ്രക്രിയയാണ് ഇന്ത്യയിലേത്, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്തവനയിൽ പറയുന്നു.

കെജ്‌രിവാളിന്റെ കാര്യത്തില്‍ സുതാര്യവും നീതിയുക്തവും സമയബന്ധിതവുമായി നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കെജ്രിവാളിന്റെ അറസ്റ്റ് അമേരിക്കന്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നുമായിരുന്നു യു.എസ്. വക്താവ് പ്രതികരിച്ചത്. ഇതിനേത്തുടർന്നാണ് ഇപ്പോൾ വിദേശകാര്യ മന്ത്രാലയം യുഎസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയത്.

Exit mobile version