Site icon Fourteen Kerala – 14 Kerala News

ദത്തുപുത്രിയെ ലൈംഗികമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സൈനികനും ഭാര്യയും അറസ്റ്റില്‍

ദത്തുപുത്രിയെ ലൈംഗികമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സൈനികനും ഭാര്യയും അറസ്റ്റില്‍. 11 വയസ്സുള്ള പെണ്‍കുട്ടിയാണ് മരണപ്പെട്ടത്.
കുട്ടിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ദമ്ബതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈയിലെ മധുരയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
അറസ്റ്റിലായ സൈനികൻ്റെ ഭാര്യ പെണ്‍കുട്ടിയുടെ ബന്ധുവാണ്. 11 കാരിയുടെ അമ്മ നേരത്തെ മരണപ്പെട്ടിരുന്നു.

പിന്നാലെ പെണ്‍കുട്ടിയുടെ പിതാവും ഉപേക്ഷിച്ചു പോയി. ഇവർ ഇതോടെയാണ് പെണ്‍കുട്ടിയെ ദത്തെടുത്തത്. കഴിഞ്ഞ ആഴ്ചയാണ്, ഇന്ത്യൻ ആർമിയില്‍ സുബേദാറും ജമ്മു കശ്മീരില്‍ സേവനമനുഷ്ഠിക്കുന്നതുമായ സൈനികൻ ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തിയത്. നാട്ടിലെത്തിയ ഇയാള്‍ 11 കാരിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് ഊമച്ചിക്കുമല്‍ പൊലീസ് പറഞ്ഞു.

Exit mobile version