Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ ആത്മഹത്യ; ഉത്തരവാദി ചെക്യാട് പഞ്ചായത്ത് സെക്രട്ടറിയെന്ന് ശബ്ദ സന്ദേശം

കോഴിക്കോട് : ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ ആത്മഹത്യയിൽ ഉത്തരവാദി ചെക്യാട് പഞ്ചായത്ത് സെക്രട്ടറിയെന്ന് ശബ്ദ സന്ദേശം.
അവധി അപേക്ഷ നിരന്തരം നിഷേധിച്ചത് മാനസികമായി തകർത്തെന്നാണ് പ്രിയങ്കയുടെ ശബ്ദ സന്ദേശം. ആത്മഹത്യാ കുറിപ്പിലും ചെക്യാട് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പരാമർശമുണ്ട്. ഇന്നലെ രാവിലെ കിടപ്പുമുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോയാണ് പ്രിയങ്കയെ (22) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

എടച്ചേരി പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഗൾഫിലുള്ള സഹോദരൻ നാളെ എത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും. പുതിയൊട്ടിൽ രാധയുടെ മകളാണ് പ്രിയങ്ക. ഒരു വർഷത്തോളമായി ചെക്യാട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ജോലി ചെയ്ത് വരുകയാണ്.

Exit mobile version