Site icon Fourteen Kerala – 14 Kerala News

ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടികളെ വീട്ടിലെത്തി പീഡിപ്പിച്ച സുഹൃത്തുക്കൾ പിടിയിൽ

നെടുങ്കണ്ടം : ഇൻസ്റ്റഗ്രാം വഴി പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ച് ആളില്ലാതിരുന്ന സമയം വീട്ടിൽ കയറി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സുഹൃത്തുക്കൾ അറസ്റ്റിൽ. കൊല്ലം സ്വദേശികളായ സംഭ്രമം മണലുവിള വീട്ടിൽ മുഹമ്മദ് ഹാർഷിക് (19), വട്ടത്താമര കുന്നിൽ വീട്ടിൽ ബി.എസ്. അരുൺ (19) എന്നിവരാണ് പിടിയിലായത്.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തുക്കളായ പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ച പ്രതികൾ ഇവരിൽ ഒരാളുടെ വീട്ടിൽ ആളില്ലാതിരുന്ന സമയത്തത്തുകയും പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിരികെ പോകുന്നത് കണ്ട് സംശയം തോന്നിയ ആ വീട്ടിലെ ഗൃഹനാഥ നാട്ടുകാരുടെ സഹായത്തോടെ ഇവരെ തടഞ്ഞുവെച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു.

പൊലീസെത്തി ഇവരെ ചോദ്യം ചെയ്തതോടെയാണ് വിവരമറിഞ്ഞത്. തുടർന്ന് പോക്സോ കേസിൽ ഇരുവരെയും അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നെടുങ്കണ്ടം എസ്.എച്ച്.ഒ. ജെർലിൻ.വി. സ്കറിയ, എസ്.ഐ.മാരായ ജയകൃഷ്ണൻ ടി. നായർ, ബിനോയ്‌ എബ്രഹാം, എ.എസ്.ഐ ഹരികുമാർ, സി.പി.ഒമാരായ വി.കെ.അനീഷ്, രഞ്ജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Exit mobile version