Site icon Fourteen Kerala – 14 Kerala News

*പള്ളിപ്പറമ്പില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ചുകയറി മൂന്നുപേര്‍ക്ക് പരിക്ക്‌ –

കോട്ടയം: കിടങ്ങൂരില്‍ നിയന്ത്രണംവിട്ട കാര്‍ മൂന്നുപേരുടെ ദേഹത്തേക്ക് ഇടിച്ചുകയറി. കിടങ്ങൂര്‍ കൂടല്ലൂര്‍ സെന്റ് മേരീസ് പള്ളി പരിസരത്താണ് അപകടം നടന്നത്. പുന്നത്തുറ സ്വദേശി ഓടിച്ച വാഹനമാണ് അപകടം ഉണ്ടാക്കിയത്.

പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ മൂന്നുപേരില്‍ ഒരാള്‍ മെഡിക്കല്‍ കോളേജിലും ഒരാള്‍ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഒരാളുടേത് നിസ്സാര പരിക്കാണ്.

Exit mobile version