Site icon Fourteen Kerala – 14 Kerala News

ടിപ്പര്‍ ലോറി ശരീരത്തില്‍ കയറിയിറങ്ങി; ഉറങ്ങിക്കിടന്ന ഇതരസംസ്ഥാന തൊഴിലാളി തല്‍ക്ഷണം മരിച്ചു

കോഴിക്കോട്: ടിപ്പര്‍ ലോറി ശരീരത്തില്‍ കയറിയിറങ്ങി ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു സംഭവം. ദേശീയപാത നിര്‍മാണ തൊഴിലാളിയായ ബിഹാര്‍ സ്വദേശി (20) സനിഷേക് കുമാറാണ് മരിച്ചത്. ദേശീയപാതാ നിര്‍മാണത്തിനായി മണ്ണിറക്കാനെത്തിയ ലോറിയാണ് അപകടമുണ്ടാക്കിയത്.

പന്തീരാങ്കാവില്‍ ദേശീയപാതയുടെ ഭാഗമായ മേല്‍പ്പാലത്തിന്റെ പണി നടക്കുന്നിടത്താണ് അപകടമുണ്ടായത്. പണിസ്ഥലത്ത് പായവിരിച്ച് ഉറങ്ങിക്കിടക്കുകയായിരുന്നു സനികേഷ് കുമാര്‍. ഈ സ്ഥലത്ത് മണ്ണിറക്കാന്‍ വന്ന ടിപ്പര്‍ ലോറിയാണ് യുവാവിന്റെ ശരീരത്തില്‍ കയറിയിറങ്ങിയത്. തലയിലൂടെ ചക്രങ്ങള്‍ കയറിയിറങ്ങിയതിനെ തുടര്‍ന്ന് സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു.

ലോറി തിരിക്കുന്നതിനായി പിന്നിലേക്ക് എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇയാള്‍ ഇവിടെ കിടക്കുന്നത് കണ്ടില്ലെന്നാണ് ലോറി ഡ്രൈവര്‍ പറയുന്നത്. സനിഷേക് കുമാറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

Exit mobile version