Site icon Fourteen Kerala – 14 Kerala News

താമരശ്ശേരിയില്‍ തീപിടിത്തം; രണ്ട് ബേക്കറികള്‍ കത്തിനശിച്ചു

താമരശ്ശേരി: കോഴിക്കോട്‌ താമരശ്ശേരി പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് തീപിടിത്തം. സരോജ്, കാബ്രോ തുടങ്ങിയ രണ്ട് ബേക്കറികള്‍ ഉള്‍പ്പെടുന്ന കെട്ടിട സമുച്ചയത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് തീപിടിത്തം ഉണ്ടായത്. പഴയ ഓടിട്ട രണ്ടുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു ബേക്കറികൾ പ്രവർത്തിച്ചിരുന്നത്.

അഗ്‌നിബാധയെത്തുടര്‍ന്ന് കെട്ടിടം കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുക്കത്ത് നിന്ന് അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.

Exit mobile version