Site icon Fourteen Kerala – 14 Kerala News

രാജ്യത്തെ അഞ്ച് സഹകരണ ബാങ്കുകള്‍ക്ക് പിഴ ചുമത്തി ആര്‍ബിഐ

ഡല്‍ഹി: അഞ്ച് സഹകരണ ബാങ്കുകള്‍ക്ക് പിഴ ഈടാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പ്രഗതി മഹിളാ നഗരിക് സഹകരണ ബാങ്ക്, ജനതാ സഹകരണ ബാങ്ക്, ജില്ലാ സഹകരണ സെൻട്രല്‍ ബാങ്ക്, കാരാട് അർബൻ സഹകരണ ബാങ്ക്, ദി കലുപൂർ കൊമേഴ്‌സ്യല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നി ബാങ്കുകള്‍ക്കാണ് ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്.

കലുപൂർ കൊമേഴ്‌സ്യല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന് പിഴയായി ചുമത്തിയത് 26.60 ലക്ഷം രൂപാണ്. കാരാട് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന് 13.30 ലക്ഷം രൂപയും ജനതാ സഹകരണ ബാങ്കിന് അഞ്ച് ലക്ഷം രൂപയും പ്രഗതി മഹിളാ നാഗരിക് സഹകരണ ബാങ്കിന് ഒരു ലക്ഷം രൂപയും ആണ് ചുമത്തിയിരിക്കുന്നത്.

റെഗുലേറ്ററി പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ് പിഴകളെന്നും ബാങ്കുകള്‍ അവരുടെ ഇടപാടുകാരുമായി നിർമിച്ചിട്ടുള്ള ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി.

Exit mobile version