Site icon Fourteen Kerala – 14 Kerala News

കടുവയ്ക്കും കാട്ടാനയ്ക്കും ശേഷം കരിമ്പുലിയും; കണ്ടത് ജർമനിയിൽ നിന്ന് മൂന്നാറിലെത്തിയ വിനോദസഞ്ചാരികൾ

മൂന്നാര്‍: മൂന്നാറിലെ സെവന്‍ മലയില്‍ കരിമ്പുലി ഇറങ്ങി. ജര്‍മനിയില്‍ നിന്നുള്ള രണ്ട് വിനോദസഞ്ചാരികളും ട്രക്കിങ്ങിനായി ഇവര്‍ക്കൊപ്പം പോയ ടൂറിസ്റ്റ് ഗൈഡുമാണ് കരിമ്പുലിയെ കണ്ടത്. കരിമ്പുലിയുടെ ദൃശ്യങ്ങള്‍ ഇവര്‍ പകര്‍ത്തിയിട്ടുണ്ട്.

രാവിലെ പുല്‍മേടുകള്‍ക്കിടയിലായാണ് കരിമ്പുലി ഉണ്ടായിരുന്നത്. മനുഷ്യ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ കരിമ്പുലി പുല്‍മേടുകള്‍ക്കിടയിലേക്ക് ഓടിമറഞ്ഞു. വളരെ അപൂര്‍വമായാണ് കേരളത്തില്‍ കരിമ്പുലിയെ കാണുന്നത്.

രാജമലയില്‍ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ നേരത്തേ കരിമ്പുലിയുടെ ചിത്രം പതിഞ്ഞിരുന്നു. അതേ കരിമ്പുലി തന്നെയാകാം ഇത് എന്നാണ് വനംവകുപ്പിന്റെ അനുമാനം. രാജമലയും സെവന്‍ മലയും തമ്മില്‍ അധികം ദൂരമില്ല. കരിമ്പുലിയെ കണ്ട വാര്‍ത്തയറിഞ്ഞതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്.

Exit mobile version