Site icon Fourteen Kerala – 14 Kerala News

ഐപിഎൽ2024 ഉദ്ഘാടന മത്സരത്തിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ബാറ്റിംഗ് ഇതിഹാസം വിരാട് കോലി

ചെന്നൈ: ഐപിഎൽ 2024 ഉദ്ഘാടന മത്സരത്തിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ബാറ്റിംഗ് ഇതിഹാസം വിരാട് കോലി. ട്വന്‍റി 20 ക്രിക്കറ്റിൽ 12,000 റൺസ് തികയ്ക്കുന്ന ആറാമത്തെ താരമെന്ന റെക്കോർഡാണ് കോലി സ്വന്തമാക്കിയത്. ചെന്നൈയ്ക്കെതിരെ ആറ് റൺസെടുത്തപ്പോഴാണ് കോലി ഈ നേട്ടത്തിലെത്തിയത്.

14,562 റൺസ് നേടിയ ക്രിസ് ​ഗെയ്‍ലാണ് ട്വന്റി 20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം. ഷുഐബ് മാലിക് (13360), കീറോൺ പൊള്ളാർഡ് (12900), അലക്സാണ്ടർ ഹെയ്ൽസ് (12319), ഡേവിഡ് വാർണർ (12065) എന്നിവരാണ് കോലിക്ക് (12015) മുന്നിലുള്ള മറ്റ് താരങ്ങൾ. മത്സരത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഓപ്പണറായി ക്രീസിലെത്തിയ വിരാട് 20 പന്തില്‍ 21 റണ്‍സുമായി പുറത്തായി.

Exit mobile version