Site icon Fourteen Kerala – 14 Kerala News

നിയന്ത്രണം തെറ്റിയ കാർ കട ഇടിച്ച് തകർത്ത് താഴ്ചയിലേക്ക് മറിഞ്ഞു

കായംകുളം: നിയന്ത്രണം തെറ്റിയ കാർ കട ഇടിച്ച് തകർത്ത് താഴ്ചയിലേക്ക് മറിഞ്ഞു. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ മുട്ടം പാലത്തിന് സമീപമായിരുന്നു സംഭവം.

മരത്തിലും റോഡിനും ഇടയിൽ കുടുങ്ങിയ കാറിൽ നിന്നും നാട്ടുകാരാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. കറുകയിൽ തറയിൽ ഷരീഫിൻ്റെ കടയാണ് ഇടിച്ച് തകർത്തത്. പൊലീസും അഗ്നിരക്ഷാ സംഘവും സ്ഥലത്ത് എത്തി.

Exit mobile version