കണ്ണൂര്‍: കേളകം അടയ്ക്കാത്തോട്ടില്‍ മയക്കുവെടിവച്ച് പിടികൂടിയ കടുവ ചത്തു. ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉച്ചയ്ക്കു ശേഷം മയക്കുവെടി വച്ച് പിടിച്ചത്.
മയക്കുവെടി വയ്ക്കാനുള്ള ആദ്യശ്രമം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് കൃഷിയിടത്തിലേക്ക് ഓടിമാറിയ കടുവയെ അവിടെ വച്ചാണ് മയക്കുവെടിവച്ച് പിടികൂടി കൂട്ടിലടച്ചത്.
കടുവയുടെ വായിലും ശരീരത്തിലും നിരവധി മുറിവുകളുണ്ടായിരുന്നു. പരുക്കിനെ തുടര്‍ന്നുണ്ടായ പഴുപ്പ് ആന്തരികാവയവങ്ങളെ ബാധിച്ചുവെന്നാണ് സൂചന.
