Site icon Fourteen Kerala – 14 Kerala News

കോന്നി കല്ലാറ്റില്‍ മീൻപിടിക്കാൻ പോയയാളെ കാട്ടാന കുത്തിക്കൊന്നു

കോന്നി: കല്ലാറ്റില്‍ മീൻ പിടിക്കാൻ പോയയാളെ കാട്ടാന കുത്തിക്കൊന്നു. തണ്ണിത്തോട് ഏഴാന്തല സ്വദേശി ദിലീപ് (52) ആണ് മരിച്ചത്.രാത്രി എട്ടു മണിയോടെ കല്ലാറ്റില്‍ ഏഴാന്തല ഭാഗത്താണ് സംഭവം. മൃതദേഹം സംഭവസ്ഥലത്ത് തന്നെ കിടക്കുകയാണ്. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്ത് വന്നു.

ഇന്നലെ രാത്രിയില്‍ ദിലീപും കൂട്ടുകാരും കല്ലാറ്റില്‍ മീൻപിടിക്കാൻ പോയപ്പോള്‍ ഇതേ സ്ഥലത്ത് കാട്ടാനയെ കണ്ടിരുന്നുവെന്ന് പറയുന്നു. മീൻ പിടിക്കാൻ ചെന്ന സംഘത്തെ ആന ഓടിക്കുകയും ചെയ്തിരുന്നു. രണ്ടു പേർ ചേർന്നാണ് ഇന്ന് മീൻപിടിക്കാൻ പോയത്.ജനവാസ മേഖലയില്‍നിന്ന് അരക്കിലോമീറ്റർ മാറി വനത്തിനുള്ളിലാണ് സംഭവം. മീൻപിടിക്കാനായി വലകെട്ടിക്കൊണ്ട് ഇരിക്കുമ്ബോഴാണു കാട്ടാന എത്തുന്നത്. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ദിലീപിന് ഓടാനായില്ല.

കല്ലാറിന്റെ ഇരുകരകളിലും നിലയുറപ്പിച്ചിരുന്ന ആനക്കൂട്ടത്തെ വനപാലകർ പടക്കം പൊട്ടിച്ച്‌ അകറ്റിയ ശേഷമാണ് മൃതദേഹത്തിന് അടുത്തെത്താനായത്. രാത്രിയിലും കല്ലാറിന്റെ മറുകരയില്‍നിന്ന് കാട്ടാനക്കൂട്ടം മാറിയിട്ടില്ല.
ഗുരുനാഥന്മണ്ണ്, തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനുകളില്‍ നിന്നുള്ള വനപാലകരുടെ സംഘം സ്ഥലത്തുണ്ട്. പിന്നീട് പൊലീസും സ്ഥലത്തെത്തി. കാട്ടാനക്കൂട്ടം മാറിയശേഷം ദിലീപിന്റെ മൃതദേഹം പൊലീസ് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ദിലീപിന്റെ ഭാര്യ ശാന്ത. മക്കള്‍: രഘു, രാജു, ദിവാഷ്. മരുമക്കള്‍: സന്ധ്യ, ഷൈനി.

Exit mobile version