Site icon Fourteen Kerala – 14 Kerala News

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ്; 251 കൊവിഡ് മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 12,514 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 251 മരണമാണ് കഴിഞ്ഞ ദിവസം കൊവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 1,58,817 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

പ്രതിദിന കൊവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസത്തെക്കാള്‍ 2.4 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 3,42,85,814 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 251 പേര്‍ മരിച്ചതോടെ വൈറസ് ബാധിച്ചുള്ള ആകെ മരണം 4,58,437 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 12,718പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം കേരളത്തില്‍ ഇന്നലെ 7167 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടിപിആര്‍ പത്ത് ശതമാനത്തില്‍ കുറയാതെ തുടരുകയാണ്. 10.99 ആണ് ടിപിആര്‍. 6439 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 65,158 സാമ്പിളുകള്‍ പരിശോധിച്ചു. 14 മരണം റിപ്പോര്‍ട്ട് ചെയ്തു.

Exit mobile version