Site icon Fourteen Kerala – 14 Kerala News

റേഷൻ കടയില്‍ കയറി റേഷൻ കടക്കാരനെ ആക്രമിച്ച് തെരുവുനായ

കൊല്ലം: ഓടനാവട്ടത്ത് റേഷൻ കടയില്‍ കയറി റേഷൻ കടക്കാരനെ ആക്രമിച്ച് തെരുവുനായ. ഓടനാവട്ടത്ത് വാപ്പാലയില്‍ 91ാംനമ്പര്‍ റേഷൻ കട നടത്തുന്ന ബിജുവിനാണ് തെരുവനായയുടെ അപ്രതീക്ഷിത ആക്രമണം നേരിടേണ്ടി വന്നത്. കഴിഞ്ഞ മാസം 26നാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

കടയിലെത്തിയ ഒരാള്‍ ഗൂഗിള്‍ പേയ്മെന്‍റ് നടത്തിക്കൊണ്ടിരിക്കെ റോഡില്‍ നിന്ന് നായ കയറി വരുകയായിരുന്നു. കസ്റ്റമറെ നായ ശല്യം ചെയ്യുന്നത് കണ്ട ബിജു അതിനെ അവിടെ നിന്ന് ഓടിക്കാൻ നോക്കുകയായിരുന്നു. ഇതിനിടെയാണ് നായ അക്രമാസക്തമായി ബിജുവിനെ നേരേക്ക് പാഞ്ഞടുത്തത്.

Exit mobile version