Site icon Fourteen Kerala – 14 Kerala News

ചെറൂപ്പ പൊൻപറക്കുന്നിൽ തീപ്പിടിത്തം

മാവൂർ : മാവൂർ പഞ്ചായത്തിലെ ചെറൂപ്പ പൊൻപറക്കുന്നിന് തീപിടിച്ചു. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് തീ പിടിക്കുന്നത്. ശനിയാഴ്ച രാത്രി 7.30 -മണിയോടെ തീ പടരുകയായിരുന്നു. എല്ലാവർഷവും ഇവിടെ തീ പ്പിടിത്തം ഉണ്ടാവാറുണ്ട്.

വെള്ളിമാട്കുന്ന് അഗ്നിശമന നിലയത്തിൽ നിന്ന് ഫയർ ഓഫീസർ നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സേനയാണ് തീയണച്ചത്. കുന്നിൻ മുകളിൽ ഉദയവും അസ്തമയവും കാണാൻ പലദിക്കുകളിൽനിന്ന്‌ ഒട്ടേറെ ആളുകളെത്താറുണ്ട്. തീപ്പിടിത്തമുണ്ടായതിന്റെ മറുഭാഗം ജനവാസ മേഖലയുമാണ്.

Exit mobile version