Site icon Fourteen Kerala – 14 Kerala News

ഡല്‍ഹി ഫൈനലില്‍

ന്യൂഡല്‍ഹി: വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനലില്‍. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഗുജറാത്തിനെ തോല്‍പ്പിച്ച്‌ പോയിന്റ് നിലയില്‍ ഒന്നാമതെത്തിയതോടെയാണ് ഫൈനല്‍ ബർത്ത് സ്വന്തമാക്കിയത്.

മുംബൈ ഇന്ത്യൻസ്-ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്സ് പ്ലേ ഓഫ് മത്സരവിജയികളെയാകും ഡല്‍ഹി കിരീടപ്പോരാട്ടത്തില്‍ നേരിടുക. ഡല്‍ഹിക്ക് 12 പോയിന്റും മുംബൈക്ക് 10 പോയിന്റും ബാംഗ്ലൂരിന് എട്ടുപോയിന്റുമാണുള്ളത്.

ബുധനാഴ്ച ഏഴുവിക്കറ്റിനാണ് ഡല്‍ഹിയുടെ ജയം. സ്കോർ:ഗുജറാത്ത് 20 ഓവറില്‍ ഒമ്ബതിന് 126. ഡല്‍ഹി 13.1 ഓവറില്‍ മൂന്നുവിക്കറ്റിന് 129. 37 പന്തില്‍ 71 റണ്‍സെടുത്ത ഷെഫാലി വർമയും 28 പന്തില്‍ പുറത്താകാതെ 38 റണ്‍സെടുത്ത ജമീമ റോഡ്രിഗസുമാണ് ഡല്‍ഹിയുടെ ജയം എളുപ്പമാക്കിയത്.ആദ്യം ബാറ്റുചെയ്ത ഗുജറാത്തിനായി, ഭാരതി ഫുള്‍മാലി (36 പന്തില്‍ 42), കാതറിൻ ബ്രെയ്സ് (22 പന്തില്‍ 28*) എന്നിവർ തിളങ്ങി. ഫോബ് ലിച്ച്‌ഫീല്‍ഡ് 21 റണ്‍സെടുത്തു.
48 റണ്‍സിലെത്തുമ്ബോള്‍ അഞ്ചുവിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ആറാം വിക്കറ്റില്‍ ബ്രെയ്സും ഫുള്‍മാലിയും ചേർന്ന് 50 പന്തില്‍ 68 റണ്‍സെടുത്തു. ഡല്‍ഹിക്കായി മലയാളി താരം മിന്നുമണി രണ്ടുവിക്കറ്റ് നേടി.

Exit mobile version