Site icon Fourteen Kerala – 14 Kerala News

മൂന്നാറിലെ ഹോട്ടലില്‍ യുവതി തൂങ്ങി മരിച്ചനിലയില്‍; ജീവനൊടുക്കിയത് പത്തനംതിട്ട സ്വദേശിനി

ഇടുക്കി: മൂന്നാറിലെ ഹോട്ടലില്‍ യുവതി തൂങ്ങി മരിച്ചനിലയില്‍. പത്തനംതിട്ട കോന്നി സ്വദേശി ജോതി (30) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭർത്താവിനും കുട്ടിക്കുമൊപ്പം കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂന്നാർ സന്ദർശനത്തിനെത്തിയത്. മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് ജ്യോതിയെ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂന്നംഗ കുടുംബം മൂന്നാർ സന്ദർശനത്തിന് എത്തിയത്. കൊച്ചി – ധനുഷ് കോടി ദേശീയപാതയില്‍ പഴയ മൂന്നാർ സി.എസ്.ഐ ജംഗ്ഷനു സമീപത്തുള്ള സ്വകാര്യ റിസോർട്ടിലാണ് ഇവര്‍ മുറിയെടുത്തത്. ഇന്ന് ഭര്‍ത്താവ് കുളിക്കാൻ ബാത്ത്റൂമില്‍ കയറിയ സമയത്തായിരുന്നു സംഭവം. യുവതി മുറിയിലെ ഫാനില്‍ ഷാള്‍ ഉപയോഗിച്ച്‌ തൂങ്ങിമരിക്കുകയായിരുന്നു.

ഇന്ന് രാവിലെ മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദർശിച്ച്‌ ഉച്ചയോടെ മുറിയില്‍ മടങ്ങി എത്തിയ ശേഷമായിരുന്നു സംഭവം. ഭർത്താവ് ഹോട്ടല്‍ റിസപ്ഷനില്‍ അറിയിച്ചതിനെ തുടർന്ന് ഹോട്ടല്‍ അധികൃതർ പോലീസിനെ വിവരം അറിയിച്ചു. സംഭവ സ്ഥലത്ത് എത്തിയ പോലീസ് പരിശോധനകള്‍ നടത്തി. രണ്ടു വയസ്സ് പ്രായമായ മകനും മുറിയില്‍ ഉണ്ടായിരുന്നു. യുവതിയുടെ മൃതദേഹം മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തും. പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു

Exit mobile version