Site icon Fourteen Kerala – 14 Kerala News

സ്കൂൾ ബസ്സിനു പിറകിൽ ബൈക്കിടിച്ച് അപകടം; പത്താം ക്ലാസ് വിദ്യാർഥിക്ക് ​ദാരുണാന്ത്യം

മലപ്പുറം: കൊണ്ടോട്ടി അരിമ്പ്ര മിനി ഊട്ടിയിൽ സ്കൂൾ ബസ്സിനു പിറകിൽ ബൈക്കിടിച്ചു ഗുരുതര പരുക്കേറ്റ പത്താം ക്ലാസ് വിദ്യാർഥിക്ക് ​ദാരുണാന്ത്യം. വേങ്ങര കിളിനക്കോട് വില്ലൻ വീട്ടിൽ സിനാൻ (16) ആണു മരിച്ചത്. സംഭവ സമയം കൂടെയുണ്ടായിരുന്ന സുഹൃത്ത് കിളിനക്കോട് സ്വദേശി കെ.ടി.സനീജ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ചേറൂർ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് സിനാൻ . ബുധനാഴ്ച വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം. മിനി ഊട്ടിയിൽ നിന്നു കൊണ്ടോട്ടി ഭാഗത്തേക്ക് ഇറങ്ങുമ്പോൾ നിയന്ത്രണം വിട്ട് ബൈക്ക് ബസ്സിന്റെ പിറകിൽ ഇടിക്കുകയായിരുന്നു. വിദ്യാർഥികളെ ഇറക്കാൻ നിർത്തിയിട്ടതായിരുന്നു ബസ്. പരുക്കേറ്റവരെ നാട്ടുകാരാണ് ഉടൻ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അപകടം സംബന്ധിച്ച് കൂടുതൽ അന്വേഷിക്കുന്നതായി കൊണ്ടോട്ടി പൊലീസ് അറിയിച്ചു.

Exit mobile version