Site icon Fourteen Kerala – 14 Kerala News

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു

രാജസ്ഥാൻ : ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം ജനവാസമേഖലയിൽ തകർന്നുവീണു. വ്യോമസേനയുടെ തേജസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. രാജസ്ഥാനിലെ ജയ്‌സാൽമീറിലാണ് സംഭവം ഉണ്ടായിരിക്കുന്നത് . സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് സുരക്ഷിതനാണെന്നാണ് റിപ്പോർട്ട്.

പരിശീലന പറക്കലിനിടെ വിമാനം ജയ്‌സാൽമീറിൽ തകർന്നുവീഴുകയായിരുന്നുവെന്ന് വ്യോമസേന അറിയിച്ചു. വിമാനം വീണയുടൻ അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല. അപകട കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണം പ്രഖാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരത് ശക്തി പരിപാടിയെ അഭിസംബോധന ചെയ്യുന്ന വേദിയിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.

Exit mobile version