Site icon Fourteen Kerala – 14 Kerala News

പുഴയിൽ കുളിക്കാനിറങ്ങി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

മാനന്തവാടി: കൂടൽക്കടവ് ചെക്ക് ഡാമിന് സമീപം കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. നടവയൽ ആലംമൂല അത്തിപ്പുര ലക്ഷ്മണൻ തമ്പി (35)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

മാനന്തവാടി അഗ്നിരക്ഷാ സേന മൃതദേഹം ചെക്ക്ഡാമിൽ നിന്നും പുറത്തെടുത്ത് മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെയാണ് കുളിക്കാനിറങ്ങിയ ലക്ഷ്മണിനെ പുഴയിൽ കാണാതായത്. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

Exit mobile version