Site icon Fourteen Kerala – 14 Kerala News

പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; യുവാവ് അറസ്റ്റിൽ

ബത്തേരി: പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിനെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. ബത്തേരി, മൈതാനിക്കുന്ന് കോടൻക്കാട്ട് വീട്ടിൽ മുഹമ്മദ് അൻഷാദിനെയാണ് (24) അറസ്റ്റ് ചെയ്തത്.

2024 ഫെബ്രുവരിയിലാണു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയാണു കുട്ടിയെ ഉപദ്രവിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version