Site icon Fourteen Kerala – 14 Kerala News

എം.ഡി.എം.എയുമായി മൂന്നുപേര്‍ എക്‌സൈസ് പിടിയില്‍

മലപ്പുറം: മലപ്പുറം നിലമ്പൂര്‍ വടപുറത്ത് എം.ഡി.എം.എയുമായി മൂന്നുപേര്‍ എക്‌സൈസിന്റെ പിടിയില്‍. താമരശ്ശേരി വെളിമണ്ണ സ്വദേശി പാലാട്ട് ശിഹാബുദ്ദീന്‍ , നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഇജാസ് , തിരുവമ്പാടി മാട്ടുമല്‍ ഷാക്കിറ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നാണ് പതിമൂന്നര ലക്ഷം രൂപ വരുന്ന 265 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. കാളികാവ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ നൗഫലും സംഘവുമാണ് ലഹരി മരുന്ന് പിടികൂടിയത്.

Exit mobile version