Site icon Fourteen Kerala – 14 Kerala News

പാര്‍ക്ക് ചെയ്‌തിരിക്കുന്ന ഓട്ടോ കണ്ടാല്‍ ശിവൻപിള്ളയും പ്രസന്നനും പിന്നെ ഹാപ്പി, ഉടൻ പ്രധാന ഭാഗം അടിച്ചുമാറ്റും, പിടി വീണത് വര്‍ക്‌ഷോപ്പിലെ മോഷണത്തില്‍

ആലപ്പുഴ: വിവിധ സ്ഥലങ്ങളില്‍ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ നിന്നും ബാറ്ററി മോഷണം ചെയ്യുന്ന കുറത്തികാട് സ്വദേശികളായ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.തെക്കേക്കര പള്ളിക്കല്‍
ഈസ്റ്റ് മുറിയില്‍ ചിറയുടെ തെക്കതില്‍ പ്രസന്നൻ (56), ചൂരല്ലൂർ സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ
ശിവൻ പിള്ള (55) എന്നിവരാണ് കുറത്തികാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ
28ന് രാത്രി 12ന് മാങ്കാംകുഴി ജംഗ്ഷന് തെക്കുവശമുള്ള വർക്ക്‌ഷോപ്പില്‍ നിർത്തിയിട്ടിരുന്ന പെട്ടി ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. മോഷ്ടിച്ച ബാറ്ററി ചാരുംമൂട് ജംഗ്ഷന് വടക്കുവശമുള്ള ആക്രിക്കടയില്‍ നിന്നും കണ്ടെടുത്തു. കുറത്തികാട്സി.ഐ ബി.രാജഗോപാലിന്റെനേതൃത്വത്തില്‍ എസ്.ഐമാരായ സി.വി.ബിജു, സതീഷ്‌കുമാർ, എ.എസ്.ഐമാരായ രജീന്ദ്രദാസ്, ടി.എസ്. നൗഷാദ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Exit mobile version