Site icon Fourteen Kerala – 14 Kerala News

കണ്ണൂർ ജനവാസ മേഖലയിൽ വീണ്ടും കാട്ടുപോത്ത്

കണ്ണൂർ: കോളയാട് ജനവാസ മേഖലയിൽ വീണ്ടും കാട്ടുപോത്ത്. കോളയാട് ടൗണിന് സമീപം സെന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ മനയാനിക്കൽ സെബാസ്റ്റ്യന്റെ പറമ്പിലാണ് രണ്ടു കാട്ടുപോത്തുകളെ രാവിലെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വനപാലകരും പൊലീസും സ്ഥലത്തെത്തി. ഇവയെ കാട്ടിലേക്കു തുരത്താനുള്ള നടപടി ആരംഭിച്ചു.

ഇന്ന് സ്കൂൾ ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കഴിഞ്ഞ ഏതാനും ദിവസം മുൻപ് പെരുവ പാലയത്തുവയൽ യുപി സ്കൂൾ മുറ്റത്തും കാട്ടുപോത്ത് എത്തിയിരുന്നു. സ്വകാര്യ വ്യക്തിയുടെ പറമ്പിൽനിന്നും സ്കൂൾ കിണർ വരെ കാട്ടുപോത്ത് എത്തി. രാവിലെ ആറ് മുതൽ 7:45 വരെ ഇവിടെ കാട്ടുപോത്ത് ഉണ്ടായിരുന്നു.

Exit mobile version