Site icon Fourteen Kerala – 14 Kerala News

കുരുമുളക് പറിക്കുന്നതിനിടെ തൊട്ടുതാഴെ കടുവ: പരിഭ്രാന്തിയിൽ തൊഴിലാളികൾ

ബത്തേരി: തൊഴിലാളികൾ കുരുമുളക് പറിക്കുന്നതിനിടെ ഏണിച്ചുവട്ടിലൂടെ കടുവ എത്തിയത് പരിഭ്രാന്തി പരത്തി. ചെതലയം പാമ്പ്ര എസ്റ്റേറ്റിലാണ് കഴിഞ്ഞ ദിവസം വൈകിട്ടു കടുവ എത്തിയത്. കർണാടകയിൽനിന്നുള്ള തൊഴിലാളികളായിരുന്നു തോട്ടത്തിൽ കുരുമുളക് പറിച്ചിരുന്നത്.

എല്ലാവരും ഏണിയിൽ കയറിനിന്നു കുരുമുളക് പറിക്കുന്നതിനിടെ ചുവട്ടിലൂടെ കടുവ നടന്നെത്തുകയായിരുന്നു. കടുവയുടെ ദൃശ്യം തൊഴിലാളികൾ മുകളിലിരുന്നു മൊബൈലിൽ പകർത്തി. 12 തൊഴിലാളികളാണ് എസ്റ്റേറ്റിലുണ്ടായിരുന്നത്.

Exit mobile version