Site icon Fourteen Kerala – 14 Kerala News

ഏഷ്യന്‍ രാജാക്കന്മാരായി ഖത്തര്‍; ഫൈനലില്‍ ജോര്‍ദാനെ തകര്‍ത്തു

ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഖത്തറിന് കിരീടം. ഫൈനലില്‍ ജോര്‍ദ്ദാനെ തകര്‍ത്താണ് കിരീട നേട്ടം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആതിഥേയരുടെ ജയം. അക്രം അഫീഫിന്‍ ഹാട്രിക്ക് നേടി. ഖത്തറിന്റേത് ഇത് രണ്ടാം കിരീട നേട്ടമാണ്.

ലഭിച്ച മൂന്ന് പെനാല്‍റ്റികളും ലക്ഷ്യത്തിലെത്തിച്ചാണ് അക്രം അഫീഫിന്റെ ഹാട്രിക് മികവ് ഖത്തറിനെ തുണച്ചത്. 22ാം മിനിറ്റിലായിരുന്നു ആദ്യ പെനാല്‍റ്റി. യാസന്‍ അല്‍ നയ്മത്തിലൂടെയാണ് ജോര്‍ദാന്റെ ആശ്വാസ ഗോള്‍. രണ്ടാം പകുതിയില്‍ 67ാം മിനിറ്റില്‍ നയ്മത്തിലൂടെ ജോര്‍ദാന്‍ സമനില നേടി. എന്നാല്‍ 73ാം മിനിറ്റില്‍ ഖത്തറിന് വീണ്ടും പെനാല്‍റ്റി ലഭിച്ചു. ഇഞ്ചുറി ടൈമിലും ഖത്തറിന് പെനാല്‍റ്റി അനുകൂലമായി കിട്ടിയതോടെ കിരീടം ഉറപ്പിച്ചു.

Exit mobile version