Site icon Fourteen Kerala – 14 Kerala News

കണ്ണൂരിൽ ബൈക്ക് നിയന്ത്രണംവിട്ടു മതിലിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: ബൈക്ക് നിയന്ത്രണംവിട്ടു മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മാട്ടൂൽ കക്കാടൻചാലിൽ എബിൻ ജോൺ (24) ആണ് മരിച്ചത്.

ഇയാളോടൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് ആകാശിനെ ഗുരുതരമായ നിലയിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ടുമണിക്ക് പുതിയങ്ങാടിയിലായിരുന്നു അപകടം.

Exit mobile version