Site icon Fourteen Kerala – 14 Kerala News

ഓടുന്ന ബസില്‍ വെച്ച് യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റിൽ

ഇടുക്കി : ഓടുന്ന ബസില്‍ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കുമളി മുരിക്കടി പൂവത്തുംതൊട്ടിയില്‍ സജോ കുര്യാക്കോസ്(43) ആണ് അറസ്റ്റിലായത്.

വ്യാഴാഴ്ച വൈകീട്ട് നാലിന് കുമളിയില്‍ നിന്ന് കട്ടപ്പനയ്ക്ക് പോയ ബസിലായിരുന്നു സംഭവം. യുവതി പ്രതികരിച്ചതോടെ ബസ് വണ്ടന്‍മേട് പോലീസ് സ്റ്റേഷനില്‍ നിര്‍ത്തി പ്രതിയെ കൈമാറുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version