Site icon Fourteen Kerala – 14 Kerala News

നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറിഞ്ഞ് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട് : പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ കൊമ്പം ഭാഗത്തെ വളവില്‍ നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറിഞ്ഞ് അപകടം. യാത്രക്കാര്‍ക്ക് പരിക്കേറ്റു. ചങ്ങലീരി മുട്ടിക്കല്‍ വീട്ടില്‍ അബ്ദുള്‍റഹ്മാന്‍ (60), ഭാര്യ ഫാത്തിമ ബീവി (56) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് നാലരയ്ക്കാണ് സംഭവം.

ഇവര്‍ കാറില്‍ മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്ക് സാരമുള്ളതല്ലെന്നും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഇവര്‍ ആശുപത്രി വിട്ടതായും അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ രക്ഷിക്കാനായി കാറിന്റെ ഗ്ലാസ് ചവിട്ടിപൊട്ടിക്കുന്നതിനിടെ നാട്ടുകാരിലൊരാളുടെ കാലിന് മുറിവേല്‍ക്കുകയും ചെയ്തു.

Exit mobile version