Site icon Fourteen Kerala – 14 Kerala News

അങ്കമാലി ഡയറീസ് കണ്ണൂർ സ്‌ക്വാഡ് സിനിമകളുടെ ഫൈറ്റ് മാസ്റ്ററും നടനുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു

നടനും പ്രമുഖ ഫൈറ്റ് മാസ്റ്ററുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു. കഴിഞ്ഞദിവസം വൈകിട്ട് നെഞ്ചുവേദന ഉണ്ടായി. തുടര്‍ന്ന് ജോളി ബാസ്റ്റിനെ വണ്ടാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്രിസ്‍മസ് പ്രമാണിച്ച് ബാംഗ്ലൂരില്‍ നിന്ന് തന്റെ കുടുംബവുമായി ആലപ്പുഴയില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാൻ എത്തിയതായിരുന്നു ജോളി ബാസ്റ്റിൻ.

കണ്ണൂർ സ്‌ക്വാഡ്, അങ്കമാലി ഡയറീസ്,കമ്മട്ടിപാടം, മാസ്റ്റർ പീസ്, അങ്കമാലി ഡയറീസ്, ഓപ്പറേഷൻ ജാവ, തങ്കം, നാ താൻ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളിൽ ജോലി ബാസ്റ്റിൻ ഫൈറ്റ് മാസ്റ്റർ ആയിരുന്നു. സൈലൻസ് എന്ന ചിത്രത്തിൽ ഇദ്ദേഹം വില്ലൻ വേഷത്തിൽ എത്തിയിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി പഞ്ചാബി സിനിമകളിലും ജോളി ബാസ്റ്റിൻ കുറേക്കാലം സ്റ്റണ്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Exit mobile version