Site icon Fourteen Kerala – 14 Kerala News

*കെഎസ്ആർടിസിക്ക് സഹായമായി 30 കോടി രൂപ കൂടി അനുവദിച്ച് സർക്കാർ; 9 മാസത്തിനുള്ളിൽ നൽകിയത് 1264 കോടി

ഓൺലൈൻ പ്രതിനിധി*

തിരുവനന്തപുരം∙ കെഎസ്‌ആർടിസിക്ക്‌ സംസ്ഥാന സർക്കാർ സഹായമായി 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കഴിഞ്ഞ മാസം 120 കോടി നൽകിയിരുന്നു. കോർപറേഷന് ഒമ്പത്‌ മാസത്തിനുള്ളിൽ 1264 കോടി രൂപയാണ് സഹായധനമായി നൽകിയത്. ഈവർഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്‌ 900 കോടിയാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

രണ്ടാം പിണറായി സർക്കാർ ഇതുവരെ 4963.22 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സഹായമായി നൽകിയത്‌. ഒന്നാം പിണറായി സർക്കാർ നൽകിയത്‌ 4936 കോടിയും. രണ്ട്‌ എൽഡിഎഫ്‌ സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത്‌ 9899 കോടിയാണ്‌. യുഡിഎഫ്‌ സർക്കാരിന്റെ അഞ്ചുവർഷത്തെ ആകെ സഹായം 1543 കോടിയാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.

Exit mobile version