Site icon Fourteen Kerala – 14 Kerala News

ആനക്കൊമ്പുമായി അഞ്ചു പേര്‍ പിടിയിൽ

താമരശ്ശേരി : കാട്ടായുടെ കൊമ്പുകളുമായി അഞ്ചു പേര്‍ വനപാലകരുടെ പിടിയിലായി. കക്കോടി മൂരിക്കര നെല്ലുവായല്‍ വളപ്പില്‍ ജിജീഷ് കുമാര്‍, താമരശ്ശേരി കാരാടി വടക്കേ കളത്തില്‍ ദീപേഷ്, അമിനി ദ്വീപിലെ ബലിയച്ചാട ചെറ്റ വീട്ടില്‍ മുഹമ്മദ് മുഹബീന്‍, കോഴിക്കോട് തിരുവണ്ണൂര്‍ പുതിയോട്ടില്‍ അബ്ദുസലീം, മലപ്പുറം ചാപ്പനങ്ങാടി വലിയ പറമ്പില്‍ മുഹമ്മദ് അനസ് എന്നിവരാണ് പിടിയിലായത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് കോഴിക്കോട് ഫ്ളയിങ് സ്‌ക്വാഡ് ഡി എഫ് ഒ. എ പി ഇമ്തിയാസിന്റെ നിര്‍ദേശപ്രകാരം ഫ്‌ളയിങ് സ്‌ക്വാഡും ഫോറസ്റ്റ് ഇന്റലിജിന്‍സും താമരശ്ശേരി റെയിഞ്ചും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഒന്നാം പ്രതിയായ ജിജീഷ് കുമാറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ചെറുകുളത്തെ വീട്ടില്‍ വെച്ചാണ് ആനക്കൊമ്പ് പിടികൂടിയത്.

ഫ്ളയിങ് സ്‌ക്വാഡ് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്‌ററ് ഓഫീസര്‍ എ എബിന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ കെ മണി, എ ബീറ്റ് ഫോറസ്‌ററ് ഓഫീസര്‍മാരായ ആസിഫ്, സി മുഹമ്മദ് അസ്ലം, കെ വി ശ്രീനാഥ്, കെ രാഹുല്‍, കെ ശിവകുമാര്‍, എം ബിമല്‍ദാസ്, ഡ്രൈവര്‍ കെ ടി ജിജീഷ് എന്നിവരടങ്ങിയ സംഘമാണ് ആനക്കൊമ്പ് പിടികൂടിയത്.

Exit mobile version