Site icon Fourteen Kerala – 14 Kerala News

കഞ്ചാവ് ലഹരിയില്‍ അമ്മയെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയ യുവാവ് അറസ്റ്റില്‍

ചെന്നൈ: കഞ്ചാവ് ലഹരിയില്‍ അമ്മയെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയ യുവാവ് അറസ്റ്റില്‍. കടലൂര്‍ ജില്ലയിലെ തിട്ടക്കുടിക്കടുത്ത തോലാര്‍ ഗ്രാമത്തിലെ സെവാഗ് (21) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയാണ് അമ്മ കസ്തൂരിയെ (47) അടിച്ചുകൊന്ന് വീടിനകത്തു കുഴിച്ചിട്ടത്. കസ്തൂരിയെ വീട്ടില്‍ കാണാത്തതിനെത്തുടര്‍ന്ന് സമീപവാസികള്‍ സെവാഗിനെ ഫോണില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ ഇയാള്‍ വ്യക്തമായി മറുപടി നല്‍കാതെ ഫോണ്‍ വെച്ചു.

ഇതില്‍ സംശയംതോന്നിയ സമീപവാസികളും ബന്ധുക്കളും. വീട്ടിലെത്തിയപ്പോള്‍ കസ്തൂരി കിടന്നിരുന്ന പായയില്‍ രക്തം പുരണ്ടതായി കണ്ടെത്തി.
തുടര്‍ന്ന് വീടിനുള്ളില്‍ പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളില്‍ കുഴി മണ്ണിട്ടുമൂടിയനിലയില്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. റവന്യൂവകുപ്പ് അധികൃതരുടെ സാന്നിധ്യത്തില്‍ പോലീസ് കുഴിയില്‍നിന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

Exit mobile version