Site icon Fourteen Kerala – 14 Kerala News

കരിപ്പൂരിൽ സ്വർണം കാപ്സൂൾ രൂപത്തിൽ കടത്താൻ ശ്രമം; കയ്യോടെ പിടികൂടി കസ്റ്റംസ്

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃതമായി കൊണ്ടുവന്ന സ്വർണം കസ്റ്റംസ് പിടികൂടി. ദോഹയിൽ നിന്ന് എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിൽ വന്ന പുത്തൂർ സ്വദേശി പെരിയംകുന്നത്ത് ഷിഹാബുദ്ദീൻ (39) ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

മൂന്ന് കാപ്സ്യൂളുകളായി 767 ഗ്രാം സ്വർണമാണ് ഉണ്ടായിരുന്നത്. 46,67,195 ലക്ഷം രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു.

Exit mobile version