Site icon Fourteen Kerala – 14 Kerala News

കണ്ണൂര്‍ യൂണിവേഴ്സിറ്റി യൂണിയന്‍ പരിപാടി ഉദ്ഘാടനത്തിന് ഉദയനിധി സ്റ്റാലിന്‍ എത്തും

കണ്ണൂര്‍ : യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യാൻ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ കണ്ണൂരിൽ. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ ഫേസ്ബുക്കിലൂടെയും വിവരം പങ്കുവച്ചിട്ടുണ്ട്.

നവംബർ 27, 28, 29 തീയതികളിൽ നടക്കുന്ന സാഹിത്യോത്സവവത്തിൽ 29നാകും ഉദയനിധി സ്റ്റാലിൻ പങ്കെടുക്കുക. താവക്കര ക്യാമ്പസിൽ വെച്ച്‌ 2023 നവംബര്‍ 27, 28, 29 തീയതികളില്‍ ആണ് സാഹിത്യോത്സവം നടക്കുക.
കേരളത്തിലും പുറത്തുമുള്ള വിഖ്യാതരായ എഴുത്തുകാരും ചിന്തകരും ഗവേഷകരുമായ നൂറോളം പേര്‍ പരിപാടിയുടെ ഭാഗമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

Exit mobile version