Site icon Fourteen Kerala – 14 Kerala News

സ്വകാര്യ സ്റ്റീൽ പ്ലാന്‍റിൽ സ്ഫോടനം; ഒരാൾ മരിച്ചു, രണ്ടു പേർക്ക് ഗുരുതര പരിക്ക്

റൂർക്കേല: ഒഡീഷയിലെ സുന്ദർഗഢ് ജില്ലയിൽ സ്വകാര്യ സ്റ്റീൽ പ്ലാന്‍റിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റതായി പൊലീസ് അറിയിച്ചു. കുളുംഗ ഇൻഡസ്ട്രിയൽ ഡെവലപ്മെന്‍റ് കൗൺസിൽ ഏരിയയിലെ പുലർച്ചെ ശുഭ് ഇസ്പത് പ്രൈവറ്റ് ലിമിറ്റഡിലാണ് അപകടം.

രാത്രി ഷിഫ്റ്റിൽ ജോലിയിലുണ്ടായിരുന്ന ചിന്മയ ബെഹറ എന്ന യുവാവാണ് മരിച്ചത്. വൻ സ്ഫോടനമാണ് നടന്നതെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിൽ പ്ലാന്‍റിലെ ചൂളയുടെ ഒരു ഭാഗം തകർന്നു. അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി സംസ്ഥാന തൊഴിൽ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടർ അറിയിച്ചു.

Exit mobile version