Site icon Fourteen Kerala – 14 Kerala News

തടി കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം

ചങ്ങനാശേരി : തടി കയറ്റിവന്ന ലോറിയും കാറും എംസി റോഡിൽ തുരുത്തിയിൽ കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം.
കാറിൽ സഞ്ചരിച്ചിരുന്ന കൊല്ലം കൊട്ടാരക്കര ഇടയ്ക്കിടം രാജേഷ് ഭവനിൽ (ചീക്കോലിൽ) നീതു (33) ആണു മരിച്ചത്.

ഒപ്പമുണ്ടായിരുന്ന ഭർത്താവ് രഞ്ജിത് (34), മകൾ ജാനകി (4) എന്നിവർക്കു പരുക്കേറ്റു. ഇന്നലെ പുലർച്ചെ ഒന്നരയ്ക്കാണ് അപകടം. രഞ്ജിത്തും ജാനകിയും ചെത്തിപ്പുഴയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Exit mobile version