Site icon Fourteen Kerala – 14 Kerala News

32 കാരിയെ ഭർത്താവ് വീട്ടിൽ കയറി വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. 32 വയസുള്ള ഊർമിളയാണ് മരിച്ചത്. ഇരുവരും പിണങ്ങി കഴിയുകയായിരുന്നു.

ജോലിക്ക് പോകുമ്പോഴായിരുന്നു ആക്രമണം. അതിനിടെ ഭാര്യയുടെ വീട്ടിലെത്തി ഭർത്താവ് ഊർമിളയെ ആക്രമിക്കുകയായിരുന്നു. ഊർമിള സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. സ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ നടന്നുവരികയാണ്.

Exit mobile version