Site icon Fourteen Kerala – 14 Kerala News

തുറന്ന ജീപ്പിൽ വിദ്യാർത്ഥികളുടെ കറക്കം; നാട്ടുകാർ ജീപ്പ് തള്ളി കനാലിലിട്ടു

കോതമംഗലം: നെല്ലിക്കുഴിയിൽ തുറന്ന ജീപ്പിൽ കോളജ് വിദ്യാർത്ഥികളുടെ കറക്കം അപകടത്തിലും കേസിലും കലാശിച്ചു. ഇന്ദിരാഗാന്ധി കോളജ് ദിനാഘോഷത്തോടനുബന്ധിച്ച് 8 വിദ്യാർത്ഥികളാണു വ്യാഴം പകൽ മുഴുവൻ കോളജിനു സമീപത്തെയും കനാൽബണ്ട് റോഡുകളിലും തുറന്ന ജീപ്പിൽ നിയന്ത്രണങ്ങളില്ലാതെ കറങ്ങി പൊല്ലാപ്പിലായത്.

സന്ധ്യയോടെ ജീപ്പ് നിയന്ത്രണംവിട്ടു സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി. ഇതോടെ നാട്ടുകാർ ഇടപെട്ടു. വിദ്യാർത്ഥികൾ നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ട സമയത്തു ചിലർ ജീപ്പ് തള്ളി കനാലിലിട്ടു. പരുക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടി.

Exit mobile version