Site icon Fourteen Kerala – 14 Kerala News

കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കേരളജ്യോതി പുരസ്‌കാരം ടി.പത്മനാഭന്

സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരം പ്രഖ്യാപിച്ചു. കഥാകൃത്ത് ടി പത്മനാഭനാണ് ഇത്തവണത്തെ കേരള ജ്യോതി പുരസ്‌കാരം. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് നേട്ടം. റിട്ട. ജസ്റ്റിസ് ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂര്‍ത്തി എന്നിവര്‍ കേരള പ്രഭാ പുരസ്‌കാരത്തിന് അര്‍ഹരായി. സാമൂഹ്യ സേവന, സിവില്‍ സര്‍വീസ് മേഖയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.

സാമൂഹ്യ സേവന മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് പുനലൂര്‍ സോമരാജന്‍, ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ഡോ. വി പി ഗംഗാധരന്‍, വാണിജ്യ, വ്യവസായ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രവി ഡി സി, സിവില്‍ സര്‍വീസ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കെ എം ചന്ദ്രശേഖരന്‍, കലാമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് പണ്ഡിറ്റ് രമേശ് നാരായണ്‍ എന്നിവര്‍ക്ക് കേരള ശ്രീ പുരസ്‌കാരം ലഭിച്ചു.

Exit mobile version