Site icon Fourteen Kerala – 14 Kerala News

ലുലു മാളിൽ യുവതിക്ക് നേരെ മധ്യവയസ്ക്കന്‍റെ ലൈംഗിക അതിക്രമം; അന്വേഷണം ആരംഭിച്ച് പൊലീസ്

ബംഗളൂരു: ആള്‍ക്കൂട്ടം ചുറ്റും നില്‍ക്കേ ബംഗളൂരു ലുലു മാളിൽ യുവതിക്ക് നേരെ മധ്യവയസ്ക്കന്‍റെ ലൈംഗിക അതിക്രമം. ഞായറാഴ്ചയാണ് സംഭവം. ആൾക്കൂട്ടത്തിനിടയിൽ മധ്യവയസ്കൻ ചുറ്റിത്തിരിയുന്നതും പിന്നില്‍ കൂടെ വന്ന് ഒരു യുവതിയെ സ്പര്‍ശിക്കുന്നതും വീഡിയോയില്‍ കാണാം. മാളില്‍ ഉണ്ടായിരുന്ന ഒരു അജ്ഞാതൻ ആണ് ഈ വീഡിയോ പകര്‍ത്തിയത്.

വീഡിയോ എടുക്കും മുമ്പ് ഇയാള്‍ നിരവധി സ്ത്രീകളോട് ഇത്തരത്തില്‍ മോശമായി പെരുമാറിയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഈ വീഡിയോ എക്സില്‍ പങ്കുവെച്ച് കൊണ്ട് ബംഗളൂരു പൊലീസിനെ ടാഗ് ചെയ്തതോടെയാണ് സംഭവം വാര്‍ത്തയായത്.

പൊലീസ് ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും വിഷയത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Exit mobile version