Site icon Fourteen Kerala – 14 Kerala News

മാധ്യമപ്രവർത്തകയുടെ തോളിൽ കയറി പിടിച്ച് സുരേഷ് ഗോപി, കൈ തട്ടി മാറ്റി യുവതി; വൈറലായി വീഡിയോ

ചോദ്യം ചോദിക്കാൻ വന്ന മാധ്യമപ്രവർത്തകയെ തോളിൽ കയറി പിടിച്ച് നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപി. സുരേഷ് ഗോപിക്കെതിരെ കടുത്ത വിമർശനമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്. വേണമെങ്കിൽ കണ്ണൂരിലും മത്സരിക്കാമെന്ന തന്റെ പ്രസ്താവന സിപി.ഐ.എമ്മിന്റെ സ്ഥാപിത രാഷ്ട്രീയ മുതലെടുപ്പിനെ ഉലക്കാൻ വേണ്ടിയാണെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അതിന് ശ്രമിച്ചിട്ടും സാധിച്ചില്ലല്ലോ എന്ന് മീഡിയ വൺ റിപ്പോർട്ടർ തിരിച്ചു ചോദിച്ചു.

ഇതിന് മറുപടിയായി ഒന്ന് ശ്രമിച്ചുനോക്കട്ടെ എന്ന് പറഞ്ഞ് സുരേഷ് ഗോപി റിപ്പോർട്ടറുടെ തോളിൽ കയറിപ്പിടിക്കുകയായിരുന്നു. ഉടൻ തന്നെ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് റിപ്പോർട്ടർ മാറി നിൽക്കുകയായിരുന്നു. എന്നിട്ടും സുരേഷ് ഗോപിയെ മാധ്യമപ്രവർത്തകയുടെ തോളിൽ നിന്ന് കയ്യെടുക്കാത്തത് സമൂഹ മാധ്യമങ്ങളിൽ ചോദ്യം ചെയ്യപ്പെടുകയാണ്. വീണ്ടും റിപ്പോർട്ടറുടെ തോളിൽ കൈവെച്ചപ്പോൾ അവർ തട്ടിമാറ്റുന്നത് പുറത്തുവന്ന വീഡിയോയിൽ കാണാം.

എന്നാൽ സുരേഷ് ഗോപിയുടെ നടപടി കണ്ടിട്ടും അതിനെതിരെ പ്രതികരിക്കാതെ അദ്ദേഹത്തിന്റെ സംസാരം കേട്ട് ചിരിച്ചുകൊണ്ട് നിന്ന മറ്റു മാധ്യമപ്രവർത്തകർക്ക് നേരെയും വിമർശനം ഉയരുന്നുണ്ട്.സുരേഷ് ​ഗോപിയോട് ലജ്ജ തോന്നുന്നു എന്ന് പറഞ്ഞ് നിരവധി പേർ വീഡിയോ പങ്കുവെച്ച് രം​ഗത്ത് വരുന്നുണ്ട്

Exit mobile version